കെജിഒ എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു

പാലക്കാട് :ഈ മാസം 25ന് നടക്കുന്ന കലക്ടറേറ്റ് ധർണ്ണ വിജയിപ്പിക്കുക , നമ്മളും കൃഷിയിലേക്ക് എന്ന പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യുക, ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 31ന് പാലക്കാട് വച്ച് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തു ന്നതിനും യോഗം തീരുമാനിച്ചു .യോഗത്തിൽ ബിന്ദു അധ്യക്ഷയായി. സെക്രട്ടറി ഡോക്ടർ ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ വിജയകുമാർ യോഗത്തിൽ അറിയിച്ചു. രശ്മി ,റീജ ,എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ സുധീർ ബാബുവും നന്ദി പറഞ്ഞു. ഡോക്ടർ വത്സകുമാരി, ഡോക്ടർ ശ്രീഹരി ,ഗൗതം, ഡോക്ടർ രഘു ,മുകുന്ദൻ എന്നിവർ പങ്കെടുത്തു