സ്വയം സഹായ സംഘം രൂപീകരിച്ചു

പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ , കരയോഗം സെക്രട്ടറി വിജയമോഹൻ , നഗരസഭാ അംഗം അനുപമ പ്രശോഭ് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു , യോഗത്തിന് വനിത സമാജം പ്രസിഡൻ്റ് അഡ്വ.ശാന്താദേവി സ്വാഗതം ആശംസിച്ചു, വനിത സമാജം സെക്രട്ടറി സജിത നന്ദി പ്രകാശിപ്പിച്ചു ലാസിക സ്വയം സഹായ സംഘം ഭാരവാഹികളായി
രജ്ഞിനി ടി.വി . ( പ്രസിഡൻ്റ് )
അനുപമ പ്രശോഭ് ( സെക്രട്ടറി) 
പ്രീജ എം (  ട്രഷറർ )
വിനി .വി മോഹൻ ( വൈസ് പ്രസി) 
ദിവ്യ .കെ.നായർ ( ജോ: സെക്ര )
എന്നിവരെ തെരഞ്ഞെടുത്തു